കോട്ടയം: ലൂര്‍ദ് ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് 6.30ന് സമാപനസമ്മേളനം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനീഷ് പി. കോര ഉദ്ഘാടനം ചെയ്തു വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.
സ്പോര്‍ട്സ് ഡിവിഷനും ജനറല്വിഭാഗവും പ്രത്യേകമായിട്ടാണ് ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന മത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ എസ്എച്ച് കിളിമല (19-15)എസ്എച്ച് ചങ്ങനാശേരിയെയും എല്‍എഫ് കൊരട്ടി (58-31)സില്‍വര്‍ ഹില്‍സ് കോഴിക്കോടിനെയും പ്രവിഡന്‍സ് കാലിക്കറ്റ് (45-21) ജ്യോതിനികേതന്‍ ആലപ്പുഴയെയും മൗണ്ട് കാര്‍മല്‍ കഞ്ഞിക്കുഴി (65-28) ലൂര്‍ദ് കോട്ടയത്തെയും പരാജയപ്പെടുത്തി സെമി ഫൈനലിലേക്കു കടന്നിരിക്കുന്നു.
ആണ്‍കുട്ടികളുടെ വിഭാഗം ഗിരിദീപം കോട്ടയം(52-29) സെന്റ് ആന്‍സ് കുര്യനാടിനെയും സെന്റ് സ്റ്റീഫന്‍സ് പത്തനാപുരം(78-73) എല്‍എഫ് കൊരട്ടിയെയും പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് രാവിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടത്തും.